കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫാമിലി റസിഡന്‍സി പെര്‍മിറ്റിലേക്ക് മാറാമെന്ന് അധികൃതര്‍. പുതിയ തീരുമാനം നടപ്പാക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. 2021 ജനുവരി ഒന്നിന് ശേഷമായിരിക്കും പുതിയ തീരുമാനം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
Also read: ഇന്നുമുതൽ യാത്രയ്ക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധം: കുവൈത്തിൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ
സാധുവായ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളവര്‍ക്ക് കുവൈത്തില്‍ താമസിക്കാന്‍ കഴിയുമെന്നും അല്ലാത്തവര്‍ മടങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്കൂള്‍ വിദ്യഭ്യാസം മാത്രം ഉള്ളവരാണ് മടങ്ങപ്പോകേണ്ടിവരിക. പോസ്റ്റ് സെകന്‍ഡറി ഡിപ്ലോമയോ അതില്‍ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കുവൈറ്റില്‍ തുടരാമെന്നും അദ്ദേഹം അറിയിച്ചു.





















