
പ്രവാസികൾക്ക് സ്പെഷ്യൽ സെമി സ്ലീപ്പർ എയർ കണ്ടീഷനർ കെഎസ്ആർടിസി ബസുകൾ; സർവീസ് ഉടൻ.
അജ്മാൻ : കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷനർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.ഇതിനായി 16 ബസുകൾ തയാറായിട്ടുണ്ട്.