
കൊച്ചി മെട്രോയിലെ സമയക്രമത്തിലെ നിയന്ത്രണം മാറ്റി
മെട്രോയുടെ സമയം ക്രമം നേരത്തെ പോലെ രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാക്കി.

മെട്രോയുടെ സമയം ക്രമം നേരത്തെ പോലെ രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയാക്കി.

മെട്രോയ്ക്ക് വേണ്ടി ചെലവായ തുകയില്‍ 3358 കോടി രൂപ വായ്പയാണ്. സര്‍വീസ് തുടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും ലാഭം കിട്ടി.

കേരള മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാംഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ശ്രീ ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്.

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കൊച്ചി മെട്രോയുടെ തൈക്കുടം – പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.