Tag: kerala

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണകിറ്റ് വിതരണ ഉത്‌ഘാടനം നടന്നു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ രാവിലെ 9.30 ന് ചടങ്ങ് നിർവ്വഹിച്ചു. അരൂർ നിയോജകമണ്ഡലം എം ൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചേർത്തല മേഖലയിലെ ആദ്യ വിതരണോൽഘാടനം നടത്തി.

Read More »

തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനത്ത് എതിര്‍പ്പ് ഉയരുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.

Read More »

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 25ന് ഏകദിന ഉപവാസം അനുഷ്ഠിക്കും

മുഖ്യമന്ത്രി രാജിവയ്ക്കുക ,ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25 ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും.

Read More »

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Read More »

വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More »

ലൈഫ് മിഷന്‍ പദ്ധതി; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിഎന്‍ഫോഴ്‍സ്‍മെന്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടി.

Read More »

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »
ramesh chennithala

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത്
പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More »

തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പുറകിൽ

നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി കേരളം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ കേരളത്തിന് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവി മുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്.മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

Read More »

ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More »

സമഗ്ര ശിക്ഷാ കേരളം: 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനപദ്ധതികൾക്ക് അംഗീകാരം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ 840.98 കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി. 2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളെ നിശ്ചയിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Read More »

ഹൈടെക് ഫിഷ് മാർട്ടുകൾ എല്ലാമണ്ഡലങ്ങളിലും ആരംഭിക്കുന്നു

ഹൈടെക് ഫിഷ് മാർട്ടുകൾ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. നിലവിൽ ആറ് മണ്ഡലങ്ങളിലാണ് ഹൈടെക് ഫിഷ് മാർട്ട് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ആരംഭിച്ച ആധുനിക ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.   ടൂറിസം – സഹകരണ മന്ത്രി  കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  

Read More »

ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളത്തിന് ഉത്തരവായി

ദിവസവേതന/കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളത്തിന് ഉത്തരവായി. ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ., എൻ.എം. ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളേജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.

Read More »

വിമാനത്താവള സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണം: സിപിഐ

വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18 ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

Read More »

സ്വപ്ന സുരേഷിനെ പരിച്ചയപ്പെടുത്തിയത് എം. ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.

Read More »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

ഗുണനിലവാരം ഉറപ്പാക്കാന്‍ ഓണം സ്‌ക്വാഡുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

സം​സ്ഥാ​ന​ത്ത് നാ​ല് കോവിഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ബ​ഷീ​ര്‍, കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ (70), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ര്‍ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read More »

സംസ്ഥാനത്തു സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

സംസ്ഥാനത്തു 2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി

Read More »

ധനകാര്യ കമ്മീഷൻ: പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ 

Read More »

സി.എസ്.ബി ബാങ്കിന് 53.6 കോടി രൂപയുടെ റെക്കാർഡ് അറ്റാദായം

കൊച്ചി: നടപ്പുസാമ്പത്തിവർഷത്തിലെ ആദ്യക്വാർട്ടറിൽ തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് 53.6 കോടി കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 19.5 കോടി രൂപയായിരുന്ന അറ്റാദായം. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 40.1 കോടി

Read More »

ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ :പൂ​ക്ക​ള​മൊ​രു​ക്കാ​ന് പുറത്തെ പൂ​ക്ക​ള്‍ വേണ്ട 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തപ്പൂക്കളമിടാന്‍ പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ്

Read More »

കയറ്റുമതിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങൾക്കിടയിലും ഉയർന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിർത്തി 2019- 20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ 21515.4 കോടി രൂപ (3033.44 മില്ല്യൺ യു.എസ്‌ഡോളർ) കൈവരിച്ചു.   സുഗന്ധവ്യഞ്ജന

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം; ലേബര്‍ കമ്മീഷണര്‍

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്.

Read More »

നാളെ ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി

  തിരുവനന്തപുരം: എല്ലാ വര്‍വഷവും ഓഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി നാം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ

Read More »

കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുതു. കായംകുളം സ്വദേശി  ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. 

Read More »

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം, കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍

ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം. എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍ ഏതൊക്കെയാണ് .പേമാരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണെന്നും

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി; കോഴിക്കോട് മരിച്ചത് മൂന്നു പേര്‍

  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ

Read More »