
രാജ്യത്ത് 24 മണിക്കൂറിനിടെ 74,442 പേര്ക്ക് കോവിഡ്; 903 മരണം
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.





























