
സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.