
പ്രിയ മോദിജി, കലാപത്തില്‍ കൊല ചെയ്യപ്പെട്ടവരും ഗുജറാത്തികളായിരുന്നില്ലേ?
അധികാരത്തിന് എതിരായ മനുഷ്യന്റെ സമരം മറവിക്ക് എതിരായ ഓര്‍മകളുടെ സമരമാണെന്ന് പറഞ്ഞത് വിഖ്യാത വിശ്വസാഹിത്യകാരന്‍ മിലാന്‍ കുന്ദേര ആണ്. നേതാക്കള്‍ പലതും മറക്കുന്നതും മറവി അഭിനയിക്കുന്നതും അവരുടെ നിലനില്‍പ്പ് സൗകര്യപ്രദമാക്കാനാണ്.



