
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്
സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.

സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.

കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. 2 ആഴ്ചക്ക് ശേഷം ഹാജരാകാൻ നിർദ്ദേശിച്ചു.

സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാള്‍ എന്നാണ് സൂചന

ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന. കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും.

വിമാനത്താവള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ വിശദാംശങ്ങൾ പുറത്ത്. രണ്ട് കാര്യങ്ങളിലാണ് എൻഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോവെന്നും സ്വപ്നയുടെയും –ശിവശങ്കരൻറെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോയെന്നും.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്.

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് മന്ത്രി കെ.ടി.ജലീല്‍. അത് സംബന്ധിച്ചു അത്യന്തികമായി സത്യം വെളിപ്പെടുത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും എതിർ ചേരിയിലുള്ളവർ പ്രചരിപ്പിക്കുന്ന അപവാദങ്ങൾക്ക് രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. യും ആര്‍.എസ്.എസും

സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന് ആരോപണം. പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടല്‍ പുറത്തുവന്നത്.

പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കിയതില് നിയമലംഘനമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്.

രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി എംഎം മണി. ഉദ്ദേശം നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ സംഭവിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന യുഡിഎഫ്–ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ് എംപിമാരായ അടൂർ പ്രകാശ്, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്.

ജലീല്‍ നല്‍കിയ മൊഴി പരിശോധിച്ചു വരികയാണെന്നും ഇ.ഡി മേധാവി

സ്വപ്‌നയുടെ ചികിത്സാ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം.

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള ജലീലിന്റെ സൗഹൃദത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.

അനൂപ് മുഹമ്മദുമായുള്ള ബന്ധത്തില്‍ ബിനീഷിന്റെ വാദമെല്ലാം കള്ളമെന്ന് തെളിഞ്ഞു. സ്വപ്‌നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടലനിലക്കാരനെന്ന് പി.കെ ഫിറോസ് ആരോപിച്ചു.

ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ കൂടിയത്. കോടിയേരി വിശദീകരിക്കാത്തത് എന്തുകൊണ്ടാണ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.

വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറി . മൂന്നര കോടി രൂപ

നയതന്ത്ര ബാഗേജ് സംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ നികുതി ഇളവ് ലഭിക്കുവാന്‍ 20 ലക്ഷത്തിന് മുകളില്‍ മൂല്യം വരുന്ന പാക്കേജാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെയും രേഖാമൂലമുളള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു

എന്‍ഐഎ സംഘത്തിന് യുഎഇയിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

ന്യൂഡല്‍ഹി: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യുഎ ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ എന്‍ ഐ എക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്

15 കോടി രൂപ വില വരുന്ന സ്വര്‍ണമാണിത്. കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയത്. കോണ്‍സുലേറ്റിന് അറ്റാഷേയുടെ പേരിലാണ് കടത്തല്‍.