Tag: faction back to UDF

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

ജോസുമായി മുസ്ലീംലീഗ് ചര്‍ച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി . ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍‍ണ്ണമായും കൊട്ടിയടക്കുകയാണ്. ജോസ് ജോസഫ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത മുസ്ലീംലീഗും ജോസ് വിഭാഗത്തെ കൈവിട്ട അവസ്ഥയാണ്. വിട്ടുവീഴ്ച ചെയ്യാത്ത ജോസ് കെ മാണിയോടുള്ള നിലപാടില്‍ ഒരു പിന്നോട്ട് പോക്കും വെണ്ടെന്നാണ് മുസ്ലീം ലീഗിന്റെ പക്ഷം.

Read More »