
സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്.