
തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍: മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ പരിഹരിച്ചത് 3154 പരാതികള്‍
കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം.

