
മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് മരിച്ചു
മുൻ കേന്ദ്ര മന്ത്രിയും, രാഷ്ട്രീയ ജനതാദൾ മുൻ ദേശീയ വൈസ് പ്രസിഡൻ്റുമായ രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് അന്തരിച്ചു.ദില്ലി എയിംസിലായിരുന്നു അന്ത്യം. ബീഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
