
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ ഇനി എവിടെ കരിവാരിതേക്കാനാണ്. ലൈഫിന് വേണ്ടി നൂറു കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സ്വപ്നയെ ആരാണ് ചുമതലപ്പെടുത്തിയത്. ഈ പദ്ധതിയില്‍ പതിനഞ്ച് ശതമാനം കമ്മീഷന്‍ നല്‍കാന്‍ ആരാണ് തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.