
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 69,921 പേര്‍ക്ക് കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.