Tag: #Covid

ലോകമെമ്പാടും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ആഗോള വ്യാപകമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Read More »

കോവിഡില്‍ വിറച്ച്‌ ഇന്ത്യ; രാജ്യത്ത് 90,632 പുതിയ കോവിഡ് കേസുകള്‍

ആശങ്കയുയ‍ര്‍ത്തി രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്. പ്രതിദിന വര്‍ദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. ഇത് വരെ 41,13,811 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

Read More »

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; ആശങ്കയില്‍ തിരുവനന്തപുരം

കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ആര്‍ടിപിസിആര്‍ ലാബ്

കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. കോവിഡ്-19 മഹാമാരിയുടെ സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്.

Read More »

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

Read More »

നേത്രദാന പക്ഷാചരണം: പ്രതിജ്ഞയേക്കാള്‍ പ്രധാനം നേത്രദാനം

  തിരുവനന്തപുരം: ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ 20,000 മുതല്‍ 30,000 വരെ അന്ധതയാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ട്

Read More »

ബഹ്​റൈനില്‍ പു​തു​താ​യി 662 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ അ​ഞ്ചു പേ​ര്‍​കൂ​ടി മ​രി​ച്ചു. മൂ​ന്നു സ്വ​ദേ​ശി​ക​ളും ര​ണ്ടു​ പ്ര​വാ​സി​ക​ളു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 196 ആ​യി. പു​തു​താ​യി 626 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.

Read More »

ഇന്ത്യയിൽ കോ​വി​ഡ് രോ​ഗ ബാധിതരുടെ എ​ണ്ണം 40 ല​ക്ഷം ക​ട​ന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

Read More »

സംസ്ഥാനത്ത് ഇന്ന് 2479 കോവിഡ് രോഗികള്‍; 2716 പേര്‍ക്ക് രോഗമുക്തി

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്

പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Read More »

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വാക്‌സിനും 50% പോലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

Read More »

ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ്; തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു

തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു. ഹോസ്പിറ്റൽ ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന പരിശോധനയിൽ ആണ് കോവിഡ് പോസറ്റീവ് ആയത്.ഇതേ തുടർന്ന് ആശുപത്രി അടച്ചിടുകയാണുണ്ടായത്.ആശുപത്രിയിൽ എത്തിയ ഒപി,ഐപി രോഗികളടക്കമുള്ളവർക്കും രോഗം സ്ഥിരീകരിച്ചു.

Read More »

സൗദിയില്‍ ആശ്വാസം; കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.

Read More »

കു​​വൈ​ത്തി​ല്‍ റ​സ്​​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാന്‍ അനുമതി

കു​​വൈ​ത്തി​ല്‍ റ​സ്​​റ്റാ​റ​ന്റു​ക​ള്‍​ക്ക്​ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മു​നി​സി​പ്പ​ല്‍ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ല്‍ മ​ന്‍​ഫൂ​ഹി വ്യ​ക്​​ത​മാ​ക്കി. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​ക​ളി​ലെ ക​ട​ക​ള്‍​ക്ക്​ രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. ശീ​ഷ​ക​ള്‍​ക്ക്​ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല.

Read More »

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ്; ബാറ്റ്മാന്‍ ചിത്രീകരണം നിർത്തിവെച്ചു

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. ആര്‍ക്കാര്‍ കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.

Read More »

39 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ്; 83341 പുതിയ കേസുകള്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്; 1950 രോഗമുക്തി

കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​; 582 പേര്‍ക്ക്​ രോഗമുക്​തി

കുവൈത്തില്‍ 900 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 87378 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​​ച 582 പേര്‍ ഉള്‍പ്പെടെ 78,791 പേര്‍ രോഗമുക്​തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 536 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5441 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Read More »

കോവിഡ്​ ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം തുറക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

ഗുരുതരാവസ്​ഥയില്‍ അല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ ബിന്‍ മുഹമ്മദ്​ അല്‍ സൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതുവഴി എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ആരോഗ്യ സ്​ഥാപനങ്ങളുടെ സമ്മര്‍ദം കുറയുമെന്നാണ്​ പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ്​ അതിര്‍ത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഡോ. അല്‍ സൗദി കൂട്ടിച്ചേര്‍ത്തു.

Read More »

കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും മുന്‍ സമയക്രമം

ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ(സെപ്റ്റംബര്‍ 2) അവസാനിച്ചു. ഇന്നു (സെപ്റ്റംബര്‍ 3) മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

Read More »

കോവിഡ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്ക

ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 83,883 പേര്‍ക്ക് കോവിഡ്; 1043 മരണം

രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്; 2129 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ  മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ  12 മടങ്ങും യുകെയിൽ 13 മടങ്ങും  ഇത്  കൂടുതലാണ്.

Read More »

കോവിഡ്; യു.എ.ഇയില്‍ കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി.

Read More »

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ്

ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

Read More »

ലോകത്തെ കോവിഡ് മരണനിരക്കില്‍ വന്‍ വര്‍ദ്ധനവ്; മരണങ്ങള്‍ 8.61 ല​ക്ഷം ക​ടന്നു

ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ ലോകത്തെ 2,57,024 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

Read More »

ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്, 2111 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഒമാനില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കോവിഡ്

ഒമാനില്‍ 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 689 ആയി.

Read More »

നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരിയുടെ ആശങ്ക തുടരുന്നതിനിടെ, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച്‌ ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച്‌ അതീവ ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

Read More »