Tag: Concern

കോവിഡ് മരണം; ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. കോളനികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്. സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് പോലും ക്ഷാമം നേരിട്ടേക്കാം. ജനങ്ങൾ ആരും റോഡിൽ കിടക്കാൻ ഇടയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു.

Read More »

ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്

പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Read More »