Tag: BUSINESS

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉണര്‍വേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകള്‍

സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ഏക്കര്‍ മുതല്‍ 650 ഏക്കര്‍ വരെയുള്ള ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് നല്‍കുന്നുണ്ട്

Read More »

ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

Read More »

മുതിര്‍ന്ന പൗരന്‍മാര്‍ക്കും എസ്‌.ഐ.പി വഴി നിക്ഷേപിക്കാം

കെ.അരവിന്ദ്‌ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച്‌ വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട്‌ സമ്പത്ത്‌ വളര്‍ത്താനുള്ള മാര്‍ഗമാണ്‌ സി സ്റ്റമാറ്റിക്ക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

Read More »

ചെറുകിട വ്യാപാരം: ആമസോണിന് ആദ്യജയം

ഏറ്റെടുക്കലമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ആര്‍ആര്‍വിഎല്‍-ന്റെ വക്താവ് അറിയിച്ചു. നിയമാനുസൃതമായ ഏറ്റെടുക്കല്‍ നടപടികളും, തങ്ങളുടെ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ നിയമപരമായി സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വക്താവ് പറഞ്ഞു.

Read More »

ലോക്ക്ഡൗണിന് ശേഷം കേരളത്തിലെത്തിയത് 20 ഐ.ടി കമ്പനികള്‍

ടെക്നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, ടെക്നോസിറ്റിയിലും ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍, ലുലു കമ്പനികളുടെ പദ്ധതികള്‍ എന്നിവയാണ് ഐ. ടി മേഖലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികള്‍.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,500ന്‌ മുകളില്‍

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നേട്ടത്തിലായിരുന്നു. 30 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌.

Read More »

ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സ്‌ 811 പോയിന്റ്‌ ഇടിഞ്ഞു

ആഗോള സൂചനകള്‍ പ്രതികൂലമായതിനെ തുടര്‍ന്ന്‌ ഓഹരി വിപണി ഇന്ന്‌ കനത്ത ഇടിവ്‌ നേരിട്ടു. തുടര്‍ച്ചയായ മൂന്നാമ ദിവസത്തെ ദിവസമാണ്‌ വിപണി നഷ്‌ടം രേഖപ്പെടുത്തുന്നത്‌. സെന്‍സെക്‌സ്‌ 811ഉം നിഫ്‌റ്റി 254ഉം പോയിന്റ്‌ ഇടിഞ്ഞു. രാവിലെ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട്‌ കനത്ത ഇടിവാണ്‌ വിപണിയിലുണ്ടായത്‌.

Read More »

നിഫ്‌റ്റിയുടെ പ്രതിരോധം 11,800 പോയിന്റില്‍

കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ്‌ വ്യാപാരം ചെയ്‌തത്‌. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്‌തത്‌. 11,377 എന്ന പ്രധാന താങ്ങ്‌ നിലവാരത്തിന്‌ അടുത്തേക്ക്‌ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.

Read More »

ഉമ്മന്‍ചാണ്ടി സാര്‍ ഞങ്ങളെ ചിരിപ്പിക്കരുത്; എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?: തോമസ് ഐസക്

  തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെയെല്ലാം നഷ്ടം കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ വ്യവസായ പൊതുമേഖലകള്‍ മുഴുവന്‍ നഷ്ടത്തിലാണെന്ന് സ്ഥാപിച്ച്

Read More »

ഏകജാലക ബോര്‍ഡ് വഴി അനുമതി; ഇതുവരെ അനുമതി നല്‍കിയത് 3,604.70 കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ക്ക്

അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയത്.

Read More »

സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞു

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്‌ 95 പോയിന്റ്‌ ഇടിഞ്ഞ്‌ 38,990 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌.

Read More »

നിഫ്‌റ്റി 11,500ന്‌ മുകളിലേക്ക്‌ തിരികെ കയറി

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ വിപണി മുന്നേറിയത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ്‌ അടുത്ത സമ്മര്‍ദം.

Read More »

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,900പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്‌, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രത്യേക തീമില്‍ മാത്രമായി നിക്ഷേ പം നടത്തുന്ന ഫണ്ടുകളെയാണ്‌ തീമാറ്റിക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. കണ്‍ സ്യൂമര്‍ ഗുഡ്‌സ്‌, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ പ്രത്യേക തീമുകളിലായിട്ടാകും ഇത്തരം ഫ ണ്ടുകളുടെ നിക്ഷേപം.

Read More »

ഓഹരി വിപണിയില്‍ ശക്തമായ ഇടിവ്‌

തുടര്‍ച്ചയായ ആറ്‌ ദിവസത്തെ കുതിപ്പിനു ശേഷം ഓഹരി വിപണി ശക്തമായ ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ ഇന്ന്‌ 839.02 പോയിന്റും നിഫ്‌റ്റി 260.10 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 11,400 പോയിന്റിന്‌ താഴെ വ്യാപാരം അവസാനിപ്പിച്ചു. 38628.29 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

Read More »

രണ്ടാം സ്റ്റാര്‍ട്ടപ് വെര്‍ച്വല്‍ എക്സ്പോയില്‍ അന്‍പതോളം സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ജൂണില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ നിരവധി വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

Read More »

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങാന്‍ സാധ്യത

നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ ബുള്‍ മാര്‍ക്കറ്റിലേക്ക്‌ തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ്‌ അടുത്ത സമ്മര്‍ദമുള്ളത്‌. ധനലഭ്യത തന്നെയാണ്‌ വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്‌.

Read More »

ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

`പ്രിഡേറ്ററി പ്രൈസിംഗ്‌’ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന്‌ ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ്‌ പ്രിഡേറ്ററി പ്രൈ സിംഗ്‌ എത്തിച്ചേരുക.

Read More »

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഇനി മുതല്‍ തുറമുഖങ്ങള്‍ വഴി സഊദിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം അഞ്ചില്‍ നിന്നും 21 ദിവസമാക്കി ഉയര്‍ത്തി.

Read More »

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച്‌ കൈവശം സ്വര്‍ ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌.

Read More »

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുത്തവരും വ്യക്തിഗതമായി എടുത്ത പോളിസിക്ക്‌ പുറമെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉള്ളവരും ക്ലെയിം നല്‍കുന്നത്‌ എങ്ങനെയെന്ന്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌.

Read More »

ഓണക്കാലത്ത് വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര-കച്ചവട സ്ഥാപനങ്ങളും രാത്രി 9 മണിവരെയെങ്കിലും  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Read More »

എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ചെറുകിട നിക്ഷേപകര്‍ കൂടുതലായി നിക്ഷേപം നടത്താനൊരുങ്ങുന്നത്‌. എന്നാല്‍ ഓഹരി വിപണിയായാലും ഏത്‌ ആസ്‌തി മേ ഖലയായാലും അത്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നുവെന്നത്‌ മാത്രമാകരുത്‌ ഒരാള്‍ നിക്ഷേപം നടത്തുന്നതിനുള്ള കാരണം. മറിച്ച്‌ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപത്തെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്‌.

Read More »

നിഫ്‌റ്റി 11,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ്‌ ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്‌. സെന്‍സെക്‌സ്‌ 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്‌, ഫിനാന്‍സ്‌ ഓഹരികളാണ്‌ വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

Read More »

പ്രതിരോധം ഭേദിച്ചെങ്കിലും നിഫ്‌റ്റി ചാഞ്ചാട്ടം തുടര്‍ന്നേക്കും

കഴിഞ്ഞയാഴ്‌ച 11,377 പോയിന്റില്‍ ഉണ്ടായിരുന്ന ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ നിഫ്‌റ്റിക്ക്‌ കഴിഞ്ഞു. കഴിഞ്ഞ ഏതാനും വാരങ്ങളായി ഈ സമ്മര്‍ദത്തില്‍ തട്ടി തടഞ്ഞ്‌ വിപണി താഴേക്ക്‌ വരുന്നതും വീണ്ടും ഈ നിലവാരം ഭേദിക്കാനുള്ള ശ്രമം നടത്തുന്നതുമാണ്‌ കണ്ടിരുന്നത്‌. ഒടുവില്‍ ആ ശ്രമത്തില്‍ നിഫ്‌റ്റി വിജയിച്ചു. ഈ വാരം 11,400 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരാന്‍ നിഫ്‌റ്റിക്ക്‌ സാധിച്ചു.

Read More »

കോവിഡ്‌ കാലത്തെ കമ്പനി കാര്യങ്ങള്‍

പ്രതിസന്ധി ഘട്ടങ്ങളിലാണ്‌ കമ്പനികള്‍ക്ക്‌ മുന്നില്‍ പുതിയ അവസരങ്ങള്‍ കൈവരുന്നത്‌. പ്രതിസന്ധികളെയും തിരിച്ചടികളെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമായി സമീപിക്കുന്ന കമ്പനികള്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുക്കാനാകും. കൈവശം മതിയായ മിച്ചധനമുള്ള വിവിധ കമ്പനികളാണ്‌ ഈ വഴിയേ നീങ്ങുന്നത്‌.

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നു

കെ.അരവിന്ദ്‌ ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട്‌ ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ്‌ ഈയാഴ്‌ച കണ്ടത്‌. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന്‌ അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌

Read More »

പലിശനിരക്ക്‌ കുറയുമ്പോള്‍ എവിടെ നിക്ഷേപിക്കണം?

കെ.അരവിന്ദ്‌ റിപ്പോ നിരക്ക്‌ 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ്‌ ബാധിച്ചിരിക്കുന്നത്‌. ബാങ്കുകളുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ ലഭിക്കുന്നത്‌ താതതമ്യേന കുറഞ്ഞ

Read More »

ഓഹരി വിപണിയില്‍ രണ്ടാം ദിവസവും ഇടിവ്‌

  മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കടുത്ത ചാഞ്ചാട്ടത്തിലൂയാണ്‌ കടന്നുപോയത്‌. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ്‌ വിപണിയിലെ ചാഞ്ചാട്ടത്തിന്‌ കാരണമായത്‌. സെന്‍സെക്‌സ്‌ 59

Read More »