
അഷ്ടമിരോഹിണിക്ക് ഗുരുവായൂര്‍ ഒരുങ്ങി; ആറന്മുളയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രം
അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.