Tag: as a minister

വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുയെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

സ്വര്‍ണ്ണം കടത്തിയത്‌ നയതന്ത്ര ബാഗേജ്‌ വഴിയാണെന്ന്‌ കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന്‌ ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെയ്‌ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ്‌ എന്‍.ഐ.എ-യെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ്‌ വഴിയാണ്‌ സ്വര്‍ണ്ണം കടത്തിയതെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Read More »