
അബുദാബിയിലെത്തുന്നവർക്ക് സർക്കാർ വക സൗജന്യ ക്വാറന്റീൻ
വിദേശത്തു നിന്ന് അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.