തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം പതിനഞ്ച് പേര്‍ക്ക്

sreshta

 

മികച്ച തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘തൊഴിലാളിശ്രേഷ്ഠ”പുരസ്‌കാരം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പതിനഞ്ച് സ്വകാര്യ തൊഴില്‍ മേഖലകളിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗത്തില്‍ കെ. വി. സജീവന്‍ (എറണാകുളം), ചുമട്ടുതൊഴിലാളി വിഭാഗത്തില്‍ നസറുദ്ദീന്‍ കുട്ടി.വൈ (കൊല്ലം), നിര്‍മ്മാണ തൊഴിലാളി വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍.എന്‍ (പാലക്കാട്), ചെത്ത് തൊഴിലാളി വിഭാഗത്തില്‍ മുരളീധരന്‍ .ടി.എസ് (വയനാട്), മരംകയറ്റ തൊഴിലാളി വിഭാഗത്തില്‍ കെ. ശശി (ആലപ്പുഴ), തയ്യല്‍തൊഴിലാളി വിഭാഗത്തില്‍ കുഞ്ഞഹമ്മദ് .എ (വയനാട്), കയര്‍ തൊഴിലാളി വിഭാഗത്തില്‍ ഗ്രേസി. കെ.സി (എറണാകുളം), കശുഅണ്ടി തൊഴിലാളി വിഭാഗത്തില്‍ സരസ്വതി അമ്മ.പി (കൊല്ലം), മോട്ടോര്‍ തൊഴിലാളി വിഭാഗത്തില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ഇടുക്കി), തോട്ടം തൊഴിലാളി വിഭാഗത്തില്‍ വസന്ത (വയനാട്), സെയില്‍സ്മാന്‍/സെയില്‍സ്വുമണ്‍ വിഭാഗത്തില്‍ അനൂപ് പി (മലപ്പുറം), നഴ്‌സ് വിഭാഗത്തില്‍ അശ്വതി .എ.എസ് വിഭാഗത്തില്‍ (മലപ്പുറം), ടെക്‌സ്‌റ്റൈല്‍ തൊഴിലാളി വിഭാഗത്തില്‍ ലിജി. കെ.എസ് (ആലപ്പുഴ), ഗാര്‍ഹിക ജോലി വിഭാഗത്തില്‍ ഷൈനി റെയ്ച്ചല്‍. സി (കൊല്ലം), ആഭരണതൊഴിലാളി വിഭാഗത്തില്‍ രാജേഷ്. ടി (കോഴിക്കോട്) എന്നിങ്ങനെയാണ് പുരസ്‌കാരം.

Also read:  പ്രതിശ്രുത വരന്റെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു; കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൊഴിലാളികളില്‍ നിന്ന് 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷന്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നോമിനേഷനുകളില്‍ തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം ഓണ്‍ലൈനായി സ്വീകരിച്ചു. ഇതിനുശേഷം വകുപ്പുതലത്തില്‍ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും മൂന്ന് ഘട്ടങ്ങളിലായുള്ള അഭിമുഖവും നടത്തിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പുരസ്‌കാരത്തിനായി 2020 ആഗസ്ത് മുതല്‍ നോമിനേഷന്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. 6,830 അപേക്ഷകള്‍ ലഭിച്ചു. തൊഴിലാളിശ്രേഷ്ഠ വെബ് പോര്‍ടല്‍ മുഖേന മാര്‍ക്ക് കണക്കാക്കി യോഗ്യത നേടിയ തൊഴിലാളികളാണ് ജില്ല, മേഖല, സംസ്ഥാനതല അഭിമുഖങ്ങളില്‍ പങ്കെടുത്തത്. പുരസ്‌കാരം നിര്‍ണയിച്ചത് തൊഴില്‍ മന്ത്രി അധ്യക്ഷനും ലേബര്‍ കമ്മീഷണര്‍ കണ്‍വീനറും തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആര്‍പിഎല്‍ മാനേജിംഗ് ഡയറക്ടര്‍, തൊഴിലും നൈപുണ്യവും വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(വെല്‍ഫെയര്‍) ചീഫ് പ്ലാന്റേഷന്‍സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്.

Also read:  കാരിടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേള; കൊച്ചിയില്‍ മെയ് 5 മുതല്‍

ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Also read:  ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »