തിരുവനന്തപുരം: പുറത്തുവന്ന ശബ്ദരേഖ തന്റെതെന്ന് സ്വപ്‌ന സുരേഷ്. എപ്പോള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന് ഓര്‍മയില്ലെന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ലെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കി. ദക്ഷിണ മേഖല ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശബ്ദം തന്റേതെന്ന് സ്വപ്‌ന സമ്മതിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാഗ്ദാനം ചെയ്തതായാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്വപ്നയുടേതെന്ന് പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യുഎഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴി നല്‍കാനാണ് ഇ.ഡി നിര്‍ബന്ധിച്ചതെന്നും രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.