സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ്. ഒരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷിലാണ് സ്വപ്ന സുരേഷ് നിരപരാധിയാണെന്ന് പറയുന്നത്. ഹര്‍ജി പരിഗണിക്കുന്നതില്‍ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കോൺസുലേറ്റിൽ നിന്ന് പോന്ന ശേഷവും തന്‍റെ സഹായം തേടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചു. കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ് സംസാരിച്ചതെന്ന് സ്വപ്ന ജാമ്യഹര്‍ജിയില്‍ പറയുന്നു.
യോഗ്യത സംബന്ധിച്ച കോൺസുൽ ജനറലിന്‍റെ സാക്ഷ്യപത്രം വ്യാജമല്ല. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്ന് സ്വപ്ന പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ് ജാമ്യഹര്‍ജിയില്‍ പറഞ്ഞു.