ജയിലില്‍ വന്നുകണ്ട ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന കോടതിയില്‍. ജയില്‍, പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണ് കാണാനെത്തിയത്. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വപ്‌ന പറഞ്ഞു. അറ്റാഷെ കോണ്‍സുല്‍ ജനറല്‍ എന്നിവര്‍ക്ക് വിദേശ കറന്‍സി കടത്തില്‍ പങ്കുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണിയുണ്ടായി. ജയിലില്‍ സുരക്ഷ വേണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കി.