കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ ജോഷിയും നടന്‍ സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘പാപ്പന്‍’എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2014 ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസായിരുന്നു ജോഷിയുടെ അവസാനം ഇറങ്ങിയ ചിത്രം. മകന്‍ ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിളള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡേവിഡ് കാച്ചപ്പളളി പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.
സുരേഷ്ഗോപിയുടെ 252-ാം ചിത്രമായൊരുങ്ങുന്ന സിനിമയില്‍ ആര്‍.ജെ ഷാന്‍, ജേക്ക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ ടീമാണ് ജോഷിയോടൊപ്പമുള്ളത്. പൊറിഞ്ചു മറിയം ജോസിന് ക്യാമറ ചലിപ്പിച്ചതും അജയ് ഡേവിഡ് കാച്ചപ്പിള്ളിയായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി, നരിമാന്‍, കുട്ടപ്പായി, ആന്റണി പുന്നക്കാടന്‍, ജോസഫ് വടക്കന്‍ തുടങ്ങി നിരവധി തീപാറുന്ന വേഷങ്ങള്‍ സുരേഷ് ഗോപിക്ക് നല്‍കിയ സംവിധായകനാണ് ജോഷി.