പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാന്‍ സുപ്രിം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.
പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂര്‍ പാലം ഉടന്‍ തന്നെ കമ്മീഷന്‍ ചെയ്യും. ഈ പശ്ചാത്തലത്തില്‍ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. പാലം അഴിമതി വിഷയത്തില്‍ സുപ്രിംകോടതി കടന്നില്ല. പാലം പൊളിച്ചു പണിയണം എന്ന വിഷയത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നേരത്തെ ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആര്‍ഡിഎസ് കമ്ബനിയെ സഹായിക്കാനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആരോപിച്ചിരുന്നു. കിറ്റ്‌കോയുടെ ശ്രമം ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്‌കോയും കരാര്‍ കമ്ബനിയും ഒത്തുകളിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഭാരപരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന്‍ ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്‌കോ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ വാദം.











