ഡല്‍ഹി: പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ലെന്ന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാനുള്ളതല്ല സമരാവകാശം. ഷഹീന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സ്ഥിരം സമരത്തിനെതിരെ കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.











