ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിന്റെ വീടിനുമുന്നില്‍ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. താരം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയതാണ് ഇതിന് കാരണം. ഉടന്‍ പാര്‍ട്ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുരുകേശന്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രജനിയുടെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുന്നില്‍വച്ച് മുരുകേശന്‍ തീക്കൊളുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാഷ്ട്രീയ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.