ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്.
അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു. എട്ടു ദിവ,സത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അതേസമയം, രാജ്യത്ത് ചികിത്സയിലുള്ളവര്‍ 30,248 .
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ കോവിഡ് കേസുകള്‍ 386,829 . 4205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 117 രോഗികള്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 27 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറില്‍ 102 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 1135 ആണ്. 25 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 560 പേര്‍ കോവിഡ് മുക്തരായി.
ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബഹ്‌റൈനിലാണ് 1399 പേര്‍ക്കാണ് കോവിഡ് സ്ഥരീകരിച്ചത്. എന്നാല്‍, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം 129 ആണ്. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം 9,021 ആയി.