മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. ഈ ലോക്ക് ഡൗണ്‍ കാലത്ത് പല വ്യത്യസ്ത ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ കൃഷി ചെയ്യുന്നതിലുള്ള പ്രാവിണ്യം കൂടി തെളിയിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം ഉള്ളത്. പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സ്വന്തം കൃഷിയിടത്തില്‍ സജീവമാകുകയാണ് അദ്ദേഹം. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
https://www.facebook.com/ActorMohanlal/posts/3332763766779296
അതേസമയം, ജിത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ചിത്രീകരണം തുടങ്ങി. നാളെ മോഹന്‍ലാല്‍ സിനിമ സംഘത്തിനൊപ്പം ചേരും. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് നടക്കുക.
കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയില്‍ എത്തുക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.