എറണാകുളം: എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയില്‍ ഉണ്ടായത്. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.