ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി സമരസ്ഥലത്ത് ആത്മഹത്യ ചെയ്തു. അഡ്വക്കേറ്റ് അമര്‍ജീത് സിംഗ് ആണ് ആത്മഹത്യ ചെയ്തത്. ടിക്രി അതിര്‍ത്തിയിലെ സമരത്ത് വെച്ചാണ് ആത്മഹത്യ. പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചാണ് അമര്‍ജീത് സിംഗ് ആത്മഹത്യ ചെയ്തത്. ഇതോടെ ആകെ മരണം 41 ആയി.
ജലാലാബാദ് ബാര്‍ അസോസിയേഷന്‍ അംഗമാണ് അമര്‍ജീത്.











