സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ

v muraleedharan

തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ലൈഫ്മിഷൻ അഴിമതി കേസാണ് സി.ബി.ഐയെ എതിർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കരാറുകാരായ യൂണിടാക്കിന്റെ ഉടമകളെ പ്രതിചേർത്ത കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ സി.ബി.ഐക്കെതിരെ കോടതിയിൽ പോയത്.

കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള എഫ്.സി.ആർ ഉൾപ്പെടെയുള്ള കേസുകളിൽ ഒരു തടസവും സൃഷ്ടിക്കാൻ സംസ്ഥാനത്തിനാവില്ല. ഡൽഹി സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് അന്വേഷണം ആവശ്യമാണെന്ന് തോന്നുന്ന കേസുകൾ സി.ബി.ഐ ഏറ്റെടുക്കുന്നത്. യൂണിയൻ ലിസ്റ്റിലുള്ള കേസുകൾ അന്വേഷിക്കാനുള്ള പരിപൂർണ്ണമായ അധികാരം സി.ബി.ഐക്കുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും സി.ബി.ഐക്ക് കേസ് അന്വേഷിക്കാം. സംസ്ഥാന സർക്കാരിന് അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാം.

Also read:  അബുദാബി കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി

കതിരൂർ മനോജ് വധ കേസിലും ഷുഹൈബ് വധ കേസിലും പെരിയ ഇരട്ടകൊലപാതക കേസിലും സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർത്തു. ലക്ഷക്കണക്കിന് രൂപയാണ് സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ കോടതിയിൽ ചിലവഴിച്ചത്. ടി.പി ചന്ദ്രശേഖരൻ വധത്തിന്റെ ​ഗൂഢാലോചന അന്വേഷണത്തിലും സി.പി.എമ്മും സർക്കാരും സി.ബി.ഐയെ എതിർക്കുകയാണ്. എന്നാൽ കേരളത്തിൽ സി.ബി.ഐയെ എതിർക്കുന്നവർ ദേശീയതലത്തിൽ അതിനെ അനുകൂലിക്കുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

Also read:  യൂത്ത് ലീഡർഷിപ്പ് അക്കാഡമി ഉദ്ഘാടനം 23ന് ; കമൽ ഹാസൻ പങ്കെടുക്കും 

ബം​ഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കാൻ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ആന്ധ്രയിലെ അമരാവതി ഭൂമി ഇടപാട് സി.ബി.ഐ അന്വേഷിക്കാൻ അവിടുത്തെ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പൊള്ളാച്ചി പീഡനം, അസീമാനന്ദക്കെതിരെയുള്ള കേസ് എന്നിവ സി.ബി.ഐ അന്വേഷിക്കണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രേരിതം എന്ന വാക്ക് ഉപയോ​ഗിച്ച് മലയാളികളെ പറ്റിക്കാമെന്ന് സി.പി.എം കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുമായി നടത്തിയ ചർച്ച ​ഗൗരവതരമാണ്. മതതീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യബാന്ധവം രാഹുൽ ​ഗാന്ധിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.

Also read:  മൊബൈല്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കി

രാഹുൽ കേരളത്തിൽ വന്നുപോയതിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന മതതീവ്രവാദ സംഘടനകളുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തുന്നതെന്ന് അവർ പറയണം. കുമ്മനം രാജശേഖരനെതിരായ നീക്കം തുടക്കത്തിലേ പാളിപോയെന്ന് മുരളീധരൻ പറഞ്ഞു. കുമ്മനതിനെതിരെ പരാതി ഒന്നും നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞിട്ടും ആർക്ക് വേണ്ടിയാണ് കുമ്മനത്തെ പ്രതിയാക്കിയത്? കേരള പൊലീസിലെ സി.പി.എം ഫ്രാക്ഷന്റെ തീരുമാനമാണോ അതോ സി.പി.എം ഉന്നത നേതൃത്വത്തിന്റെ തീരുമാനമാണോ ഇതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES