തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതിയില്‍ കസ്റ്റംസിനോട് വിവരങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമാണ് കസ്റ്റംസിന് നോട്ടീസ് നല്‍കിയിട്ടുളളത്. പ്രോട്ടോക്കോള്‍ ഓഫീസറാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ഈന്തപ്പഴം ഇറക്കുമതിയില്‍ ഡ്യൂട്ടി ആര്‍ക്കാണ് ബാധ്യത, എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു എന്നീ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കേന്ദ്ര ഏജന്‍സിയോട് വിവിരങ്ങള്‍ ചോദിക്കുന്നത് അസാധാരണമായ നടപടിയാണ്. യുഎഇ കോണ്‍സുലേറ്റ് വഴിയുളള ഈന്തപ്പഴ ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരുടെ വീഴ്ചയാണെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം തേടുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിയാരാണണ് എന്ന ചോദ്യം ചോദിക്കുന്നതിലൂടെ കസ്റ്റംസും പ്രതിരോധത്തിലാകുന്ന സ്ഥിതിയുണ്ടാകും.











