തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കറിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമ വാര്‍ത്തകള്‍ പരിശോധിക്കുന്ന ഫാക്ട് ചെക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പിആര്‍ഡിയുടെ കീഴില്‍ ഫാക്ട് ചെക് വിഭാഗത്തിന് തുടക്കം കുറിച്ചത്.












