ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ രണ്‍ബിര്‍ഘട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
Two terrorists have been neutralised in the encounter in Ranbirgarh. Search operation underway. The identity of the terrorists can not be confirmed for now: Naresh Mishra, Army 10 Sector Commander #JammuandKashmir
(Visuals deferred by unspecified time) pic.twitter.com/EH7IEkzokr
— ANI (@ANI) July 25, 2020
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണെന്നും ആര്‍മി 10 സെക്ടര്‍ കമാന്‍ഡര്‍ നരേഷ് മിശ്ര പറഞ്ഞു