തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം യുക്തിക്ക് നിരക്കാത്തതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഇത് അവതരിപ്പിക്കുന്നതിന് മുന്‍പ് ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സഭയില്‍ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ല. സ്പീക്കര്‍ എന്ന നിലയില്‍ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാല്‍ സ്വപ്നയെ പറ്റി അറിയാന്‍ കഴിഞ്ഞില്ല. സ്വപ്നയോട് സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. താന്‍ വീണ്ടും മത്സരിക്കുമോയെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു.












