ചെന്നൈ: പ്രിയ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യന് വിട. ഔദ്യോഗിക ബഹുമതികളോടെ താമരപാക്കത്തെ ഫാം ഹൗസില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. മകന്‍ എസ്പി ചരണ്‍ ആണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്.
അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നിരവധിപ്പേരാണ് ഫാം ഹൗസിലെത്തിയത്. നടന്‍ വിജയും സംസ്‌കാര ചടങ്ങ് തുടങ്ങുന്നതിന് മുന്‍പായി അവസാനമായി എസ്പിബിയെ കാണാന്‍ എത്തി. പ്രിയമനാവളെ എന്ന ചിത്രത്തില്‍ വിജയുടെ അച്ഛനായി എസ്പിബി അഭിനയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1.04നാണ് എസ്പിബി അന്തരിച്ചത്. കോവിഡ് സ്ഥിരീകരിച്ച എസ്പിബിയെ 2020 ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററിലായിരുന്നു ചികിത്സ.അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 13 രാത്രി വരെ എസ്പിബിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് നെഗറ്റീവായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു.
ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എസ്പിബിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചത്.
Thalapathy Annan !! 🙏❤️#RIPSPB pic.twitter.com/jMTvkWJEQ4
— T V F P (@TVFP2) September 26, 2020