കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഗാംഗുലി വേഗം സുഖം പ്രാപിക്കട്ടെയെന്ന് മമത ബാനര്‍ജി ആശംസിച്ചു.
വീട്ടില്‍ ജിമ്മില്‍ വ്യായാമത്തിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദനയ്ക്ക് അനുഭവപ്പെട്ടത്. ആരോഗ്യനില തൃപ്തികരമെന്നും ആന്‍ജിയോ പ്ലാസ്റ്റി ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.