സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകമാകുന്ന തിമിഴ് ചിത്രം ‘സൂരറൈ പൊട്രു’വിന്റെ ഓണ്‍ലൈന്‍ റിലീസ് മാറ്റിവച്ചു. ഈ മാസം 30ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. റിലീസ് മാറ്റിവച്ച കാര്യം നടന്‍ സൂര്യയാണ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ റിലീസ് തീയ്യതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
From us to you, an ode to never-ending support and friendship https://t.co/5KuqtOfX7J#SooraraiPottruOnPrime@primevideoin #SudhaKongara @gvprakash @2D_ENTPVTLTD@rajsekarpandian pic.twitter.com/c447emLnyf
— Suriya Sivakumar (@Suriya_offl) October 22, 2020
ഏവിയേഷന്‍ ഇന്‍ഡസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാല്‍ വിവിധ ഏജന്‍സികളില്‍
നിന്ന് എന്‍.ഒ.സി ആവശ്യമായിരുന്നെന്നും ഇപ്പോഴും ചില എന്‍.ഒ.സികള്‍ ലഭിക്കാന്‍ ബാക്കിയുള്ളതിനാലാണ് റിലീസ് വൈകുന്നതെന്നും സൂര്യ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.
എയര്‍ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്‌ലൈ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പൊട്രു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്.