ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെയാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. ഡിഎസ് റാണ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വയറുവേദനയെ തുടര്‍ന്ന് സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.












