Web Desk
അബുദാബി: അബുദാബിയില്‍ ചില പാര്‍ക്കുകളും ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നടപടി . കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവധിക്കുകയുളളുവെന്ന് അധികൃതര്‍ അറിയിച്ചു. 40 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശിക്കുന്നതിനായി സന്ദര്‍ശകര്‍ സ്മാര്‍ട്ഹബ്ബ് സംവിധാനത്തിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യുകയും അതുപോലെ അല്‍ഹോസന്‍ ആപ്പില്‍ തങ്ങളുടെ ആരോഗ്യനില അപ്ഡേറ്റ് ചെയ്തിരിക്കുകയും വേണം.
അബുദാബിയില്‍ ഉം അല്‍ ഇമറാത്ത് പാര്‍ക്, ഖലീഫ പാര്‍ക്, അല്‍ഐനില്‍ അല്‍ സുലൈമി പാര്‍ക്, അല്‍ദഫ്രയില്‍ മദീനത് സായ്ദ് എന്നീ പാര്‍ക്കുകളാണ് തുറക്കുക. ഇവിടങ്ങളില്‍ 5 പേരിലധികം കൂട്ടം കൂടാന്‍ പാടില്ല. പാര്‍ക്കുകളിലും ബീച്ചിലും തെര്‍മല്‍ ക്യാമറകളുണ്ടാകും. കടലില്‍ ഇറങ്ങുന്ന സമയം ഒഴികെ ബാക്കി എല്ലാ സമയത്തും മാസ്‌ക് ധരിക്കണം.











