തിരുവനന്തപുരം: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷം തടവും പിഴയും വിധിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
സോളാര്‍ വിതരണ കമ്പനിയില്‍ നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ കത്തുണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ്.
ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു. 2012 ലെ കേസില്‍ ഒരു വര്‍ഷം മുന്‍പാണ് വിചാരണ പൂര്‍ത്തിയായത്. എന്നാല്‍ കേസില്‍ നാലുവര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ കോടതി ബിജു രാധാകൃഷ്ണന് ഇളവു നല്‍കി.