ട്രാഫിക് ലംഘനങ്ങള്‍ നിരിക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി അജ്മാന്‍ പോലീസ്. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ വരും
അജ്മാന്‍ : യുഎഇയിലെ പോലീസിംഗ് സംവിധാനം കാര്യക്ഷമായി നടത്തുന്നതില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് വലിയ പങ്കുണ്ട്.
ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുന്നിതിനൊപ്പം ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നവരെ പിടികൂടുന്നതിനും ഇത് സഹായമാകും.
ദുബായ്, ഷാര്‍ജ, അബുദാബി എന്നിവര്‍ക്കൊപ്പം അജ്മാനും സ്മാര്‍ട് സംവിധാനങ്ങളുമായി നിയമലംഘകരെ പിടികൂടുകയാണ്.
ഇതിനായി പുതിയ സംവിധാനങ്ങള്‍ പാര്‍ക്കിംഗ് മേഖലകള്‍ മുതല്‍ റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ക്യാമറ ഘടിപ്പിച്ച സഞ്ചരിക്കുന്ന പട്രോള്‍ വാഹനങ്ങള്‍, പാര്‍ക്ക് ചെയ്ത് ഇട്ടിരിക്കുന്ന നിരീക്ഷണ വാഹനങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി ഉണ്ട്.
പാര്‍ക്കിംഗ് മേഖലകളിലെ ക്യാമറകള്‍ പുതിയ വാഹനം വരുമ്പോള്‍ അതിനെ നിരീക്ഷിക്കും പത്ത് മിനിട്ട് കഴിഞ്ഞും പണം നല്‍കാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കു മേല്‍ പിഴ ചുമത്തും.
പരിശോധകന്‍ വന്നില്ലെങ്കിലും മൊബൈല്‍ ഫോണില്‍ പിഴ വീഴും. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉണ്ടെങ്കിലും പത്ത് മിനിറ്റിനുള്ളില്‍ പാര്‍ക്കിംഗ് പെയ്‌മെന്റ് ചെയ്തില്ലെങ്കില്‍ അവര്‍ക്കും പിഴവീഴും.
അജ്മാന്‍ ഷെയ്ഖ് ഹുമൈദ് ബിന്‍ അല്‍ റാഷിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് സ്ട്രീറ്റ്, ഗോള്‍ഡ് സുഖ് പാര്‍ക്കിംഗ്, മുഹമദ് സലാം ബു ഖമീസ് സ്ട്രീറ്റ് എന്നിവടങ്ങളിലാണ് പരീക്ഷണാര്‍ത്ഥം പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. താമസിയാതെ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.












