തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് ചുമതല നൽകി. ശിവശങ്കർ ഐ ടി സെക്രട്ടറിയായി തുടരും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് മിർ മുഹമ്മദ് ഐഎസ്.
മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളില്‍ അകപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ശിവശങ്കറിനെ കൈവിട്ടത്. സ്വര്‍ണക്കടത്തിലെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നതിനാലാണ് മുഖ്യമന്ത്രി ഉടനടി നടപടിയെടുത്തത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കര്‍ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടായത്.











