തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. മൊഴി ഇന്ന് രേഖപ്പെടുത്തും.സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ശിവശങ്കർ താമസിച്ച ഫ്ലാറ്റിൽ വെച്ച് ഗൂഡാലോചന നടന്നു എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകൾ പരിശോധിക്കും. സന്ദീപിന്‍റെ വീട്ടിൽ നിന്ന് ലഭിച്ചത് കേസുമായി ബന്ധപ്പെട്ട പല വിധത്തിലുള്ള സാധനങ്ങളാണ്. ഹെതർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.











