കൊച്ചി: അഭയ കൊലക്കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. പുരോഹിതര്‍ ചെയ്യുന്ന കറ്റകൃത്യങ്ങള്‍ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. ഇന്ന് വളരെയധികം അഭിമാനം തോനുന്ന ദിവസമാണെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
സഭാ നേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കന്യാസ്ത്രീ മഠങ്ങളില്‍ മരിച്ച 20ല്‍ അധികം കന്യാസ്ത്രീകളുടെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും ലൂസി കളപ്പുര പറഞ്ഞു.
28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍ തന്നെയെന്ന് കോടതി വിധിച്ചു.











