തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിലും നാടകങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. 1987-ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി കിടപ്പിലായിരുന്നു.
അതേസമയം നസീമിന്റെ മരണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അനുശോചനം രേഖപ്പെടുത്തി. ‘നസീമിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കലാസാംസ്‌കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു നസീം. സംഗീതവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണത്തിലും സംഗീതത്തെ അടിസ്ഥാനമാക്കിയ മികച്ച ടെലിവിഷന്‍ പരിപാടികള്‍ ഒരുക്കുന്നതിലും അസാധാരണ മികവ് കാട്ടിയിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു.

















