ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.യു.ഡെബ്ല്യു.ജെ. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ ആവശ്യം ഉന്നയിച്ചത്.
പോലീസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിച്ചത് അവര്‍ക്ക് കിട്ടിയ ചില നിര്‍ദേശങ്ങള്‍ പ്രകാരമാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ദിഖ് കാപ്പന്‍ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സിദ്ദിഖ് കാപ്പനെ പോലീസ് മര്‍ദ്ദിച്ചതായും മരുന്നുകള്‍ നിഷേധിച്ചതായും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. യോഗി സര്‍ക്കാര്‍ തങ്ങളുടെ വീഴ്ച മറച്ചുവെക്കാന്‍ തെറ്റിദ്ധാരണ പരത്തുന്ന സത്യവാങ്മൂലമാണ് നല്‍കിയതെന്നും പത്ര പ്രവര്‍ത്തക യൂണിയന്‍ ആരോപിക്കുന്നു.











