കോവിഡ് പ്രതിരോധത്തിനുള്ള മൂന്നമാത്തെ ഡോസ് എടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും രണ്ടാം ഡോസിനുണ്ടായതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനുണ്ടാകുകയുള്ളുവെന്നും ഖത്തര്‍ ആരോഗ്യ വകുപ്പ്
ദോഹ : വിദേശത്ത് നിന്ന് എത്തിയ നാലുപേര്ക്ക് ഒമിക്രാണ്‍ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത എല്ലാവരും ബൂസ്റ്റര്‍ ഡോസിന് വിധേയരാകണമെന്ന് ഖത്തര്‍ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് കൗണ്‍സില്‍ ചെയര്‍മാനായ ഡോ അബ്ദുള്‍ലത്തീഫ് അല്‍ ഖാല്‍.
ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ അല്‍ ഖാലിന്റെ അഭ്യര്‍ത്ഥന.
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/97enb8rkge— وزارة الصحة العامة (@MOPHQatar) December 23, 2021
ഖത്തറില്‍ എത്തിയ നാലു യാത്രികരിലാണ് ഒമിക്രോണ്‍ വൈറസ് വകഭേദം കണ്ടെത്തിയത്. ഇവരില്‍ മൂന്നു പേര്‍ രണ്ട് വാക്‌സിനുകള്‍ എടുത്തിരുന്നുവെന്നും നാലാമത്തെയാള്‍ ഒരു വാക്‌സിനും എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. പകരം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.
അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും പടര്‍ന്ന ഒമിക്രോണ്‍ ഗള്‍ഫ് രാജ്യങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കരുതലോടെയാണ് ഖത്തര്‍ ഇതിനെ സമീപിച്ചിരിക്കുന്നത്.
ഖത്തറില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുത്തത് ഇതുവരെ 215, 000 പേരാണ്. ഇവരില്‍ ആര്‍ക്കും തന്നെ രണ്ടാം ഡോസ് എടുത്തപ്പോള്‍ ഉണ്ടായതിലും അധികമായി പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായിട്ടില്ല.
നേരിയ പനിയും തലവേദനയും കുത്തിവെപ്പ് എടുത്ത കൈ ഭാഗത്ത് വേദനയും മാത്രമാണ് സാധാരണ പാര്‍ശ്വ ഫലങ്ങള്‍. രണ്ട് ദിവസത്തിലധികം ഈ പ്രശ്‌നങ്ങള്‍ കാണുകയില്ലെന്നും ഡോ അല്‍ ഖാല്‍ പറഞ്ഞു.
ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള രാജ്യ വ്യാപകമായ പ്രചാരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഖത്തര്‍ ജനസംഖ്യയിലെ 85 ശതമാനം പേരും ആദ്യ രണ്ട് ഡോസുകള്‍ എടുത്തു കഴിഞ്ഞതായും ഡോ .അല്‍ ഖാല്‍ പറഞ്ഞു.













